
ചണ്ഡീഗഢ്: പാക്കിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് വളരെ ചുരുക്കം പേര്‍ക്കേ ക്ഷണം ലഭിച്ചിട്ടുള്ളൂ. ചില ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് സംബന്ധിയ്ക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുമില്ല. തനിക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ച് നവജോത് സിംഗ് സിദ്ദു.
Read also : ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ഇമ്രാന് ഖാന്
ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ ഇമ്രാന് ഖാന് ഇവിടെയും വിജയം കാഴ്ച വെയ്ക്കുമെന്നും സിദ്ദി പറഞ്ഞു. അദ്ദേഹത്തിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് ഒരിക്കലും രാഷ്ട്രീയപരമല്ലെന്നും വ്യക്തിപരമായ ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 11നാണ് ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post Your Comments