ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി . വൈദികര്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Read Also : പള്ളിമേടയിലെ പീഡനം: വൈദികന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെ ഒഴിവാക്കിയത്.
Post Your Comments