KeralaLatest News

ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പോലീസും

കണ്ണൂര്‍: ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ യാത്രക്കാരനെ ഒഡീഷ സ്വദേശി മജീര്‍ നായിക്ക് (35) കൊള്ളയടിക്കുകയായിരുന്നു. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പോലീസും സ്റ്റേഷനിൽ ഉണ്ടായിരുന്നവരും ചേർന്നാണ് പിടികൂടിയത്.

ALSO READ: വീട് കുത്തിത്തുറന്ന് മോഷണം : സ്വർണവും പണവും കൊള്ളയടിച്ചു

കോഴിക്കോട് അഴിയൂര്‍ സ്വദേശി ജെ.കെ.സനീര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സനീര്‍ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പരിസരത്തുണ്ടായിരുന്നവരും റെയില്‍വേ പൊലീസും ഓടിയെത്തി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം വേറെയും ആളുകളുമുണ്ടായിരുന്നു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button