അജ്മാൻ: മസാജ് പാർലറിലെ വനിതാ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ആറു ഏഷ്യൻ വംശജർക്ക് തടവു ശിക്ഷ വിധിച്ച് കോടതി. അജ്മാനിലാണ് സംഭവം. മസാജ് പാർലറിലുണ്ടായിരുന്ന യുവതികളെ ആക്രമിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്തുവെന്നാണ് ഏഷ്യൻ വംശജർക്കെതിരെയുള്ള പരാതി. ഒരു വർഷത്തേക്കാണ് അജ്മാൻ കോടതി ഏഷ്യൻ വംശജർക്ക് തടവ് ശിക്ഷ വിധിച്ചത്.
Read Also: കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 148 കേസുകൾ
കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട പാർലറിലായിരുന്നു ജീവനക്കാൻ താമസിച്ചിരുന്നത്. ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ആൾ എത്തിയതിനു പിന്നാലെ പ്രതികൾ അതിക്രമിച്ച് മസാജ് സെന്ററിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് വനിതാ ജീവനക്കാരെ ഇവർ കത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 5,500 ദിർഹവും സ്വർണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്.
Read Also: ‘ഇറാനിലെ വ്യോമാക്രമണ പദ്ധതി യു.എസിനെ അറിയിച്ചെങ്കിൽ, അത് ആനമണ്ടത്തരം’ : ബെഞ്ചമിൻ നെതന്യാഹു
Post Your Comments