കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യുമെന്നും വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്
മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഡാം തുറക്കുകയാണെങ്കില്‍ അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കില്ല, ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുക. ആവശ്യമാണെങ്കില്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണെന്നും അതിനുള്ള നടപടികളും എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments