തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് 1000 രൂപയാണ് തന്റെ മാസശമ്പളം എന്ന് വെളിപ്പെടുത്തിയ കടന്നപള്ളി ഒടുവില്‍ വിശദീകരണവുമായി രംഗത്ത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രതിമാസ വരുമാനം 1000 രൂപയല്ല 96,512 രൂപയാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വെളിപ്പെടുത്തി.
ശമ്പളം 1000 രൂപയാണെന്നു വന്നതു സത്യവാങ്മൂലം തയാറാക്കിയപ്പോള്‍ പറ്റിയ പിശകാണ്. അടിസ്ഥാന ശമ്പളമായ 1000 രൂപയാണു കുറിച്ചിരുന്നത് എന്നും വാർത്ത കുറിപ്പിൽ പറയുന്നു. കൂടാതെ മന്ത്രിക്ക് ആകെ 55,012 രൂപയാണു ശമ്പളം. മുന്‍ എംപിയെന്ന നിലയില്‍ വാങ്ങുന്ന പെന്‍ഷന്‍ 23,500 രൂപ. ഭാര്യയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ 18,000 രൂപ. ഇതനുസരിച്ചു പുതിയ സത്യവാങ്മൂലം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
Post Your Comments