
തിരുവനന്തപുരം : മിതൃമ്മല സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഇരുനില കെട്ടിടം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഉന്നത നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.1.40 കോടി രൂപയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ചെലവാക്കിയത്.
ഡി.കെ. മുരളി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എസ്.എം റാസി, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് കെ. ശാന്തകുമാര്‍, വൈസ് പ്രസിഡന്റ് ജി.എസ്. ബീന, വാമനപുരം ഗ്രാമപഞ്ചായത്ത്് വൈസ് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ വിവിധ പരീക്ഷകളിലും കലാ കായിക മത്സരങ്ങളിലും വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Post Your Comments