Kerala

ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താന്‍ ആര്‍ ഡി ഒ യുടെനിര്‍ദേശം

താന്‍ അനാഥനാണെന്നും ഹിന്ദു വിഭാഗത്തില്‍പെട്ട ആളാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തത്

വെള്ളരിക്കുണ്ട്: ഭാര്യയെയും രണ്ട് മക്കളേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താന്‍ ആര്‍ ഡി ഒ പോലീസിന് നിര്‍ദേശം നല്‍കി. ഇപ്പോള്‍ നാട്ടുകാരുടെ സംരക്ഷണത്തില്‍ കഴിയുന്ന യുവതിയ്ക്കും കുട്ടികള്‍ക്കും എല്ലാ വിധത്തിലുമുള്ള സഹായം ആര്‍ ഡി ഒയും പോലീസും വാഗ്ദാനം ചെയ്തു. ദീപു ഫിലിപ്പ് (30) ആണ് വെള്ളരിക്കുണ്ട് കുന്നക്കുന്നിലെ ബേബിയെയും എട്ടു വയസുള്ള മകനെയും മാസങ്ങള്‍ മാത്രം പ്രായമുള്ള കൈകുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

Read also: വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തി യുവതി: നാടകീയ രംഗങ്ങൾ

മൂന്നു മാസം മുന്‍പ് ബേബിയുടെ പരാതിയെ തുടര്‍ന്ന് ദീപുവിനെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഭാര്യയും മക്കളെയും സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷം ദീപു അന്ന് തന്നെ മുങ്ങുകയായിരുന്നു. യുവതിയെയും കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങിയ ദീപുവിനെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയ ഭാര്യ ബേബി ഇതുസംബന്ധിച്ച് നാട്ടുകാരോടും പോലീസിനോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേബിക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ സംരക്ഷണം ഏര്‍പെടുത്തി വരികയായിരുന്നു.

ബേബിയെയും മക്കളെയും സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാര്‍ പറഞ്ഞു. യുവതിക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പഞ്ചായത്ത് തല കോര്‍ഡിനേറ്റര്‍മാരും ബേബിയുടെ വീട്ടിലെത്തിയിരുന്നു. ദീപു ഇപ്പോള്‍ എറണാകുളത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയാണെന്നാണ് സൂചന.

എറണാകുളത്തെ കിറ്റക്സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബേബി ബന്തടുക്ക പടുപ്പിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ട്രെയിനില്‍ വെച്ചാണ് ദീപുവുമായി പരിചയപ്പെടന്നത്. താന്‍ അനാഥനാണെന്നും ഹിന്ദു വിഭാഗത്തില്‍പെട്ട ആളാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തത്. 2009 ഫെബ്രുവരി 23ന് എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം.എന്നാല്‍ ആദ്യത്തെ കുട്ടി ജനിച്ച ശേഷം താന്‍ ക്രിസ്തീയ വിഭാഗക്കാരനാണെന്നും മാതാപിതാക്കളും സഹോദരിയുമുണ്ടെന്ന കാര്യം ബേബിയെ അറിയിക്കുകയുമായിരുന്നു.. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് കുന്നക്കുന്നിലെത്തിയ ശേഷം ബേബിയെ മതംമാറ്റി വീണ്ടും വിവാഹം നടത്തിയിരുന്നു.ഭര്‍തൃവീട്ടുകാരുടെ ഉപദ്രവവും തനിക്കു നേരെ ഉണ്ടായിരുന്നതായി യുവതി പറയുന്നുണ്ട്. ദീപുവിന്റെ അച്ഛനും അമ്മയും വീട്ടിലെ മറ്റു മുറികളെല്ലാം പൂട്ടിയിട്ട് ദീപു ഉപയോഗിച്ച മുറി മാത്രമാണ് ഇവര്‍ ബേബിക്കും കുഞ്ഞുങ്ങള്‍ക്കുമായി നല്‍കിയത്. പട്ടികവര്‍ഗ വിഭാഗക്കാരിയാണ് ബേബി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബേബി.

shortlink

Related Articles

Post Your Comments

Related Articles


Back to top button