Latest NewsKerala

തീപിടുത്തം : കടകള്‍ കത്തിനശിച്ചു

അഗ്നിശമന സേനാ യൂണിറ്റുകള്‍ 3 മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

ആലപ്പുഴ : തീപിടുത്തത്തിൽ കടകള്‍ കത്തിനശിച്ചു. ഹരിപ്പാടിൽ ഗവ താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള 3 കടകളാണ് കത്തിനശിച്ചത്. കായംകുളം, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റുകള്‍ 3 മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.ശക്തമായ മഴയും ഇടിയും മിന്നലും ഉള്ള സമയത്തായിരുന്നു തീപിടുത്തം. ഇടിമിന്നല്‍ മൂലമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം.ഒരു കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ട്.

Also read: ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button