Latest NewsKerala

സുകുമാരന്‍ നായരേയും വെള്ളാപ്പള്ളിയേയും ഒപ്പം നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ ബിജെപി: പി എസ് ശ്രീധരൻ പിള്ള ലക്ഷ്യമിടുന്നത്

ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ അഭിപ്രായം ഗൗരവത്തോടെ

കോഴിക്കോട്: കേരളത്തില്‍ എന്‍.ഡി.എയുടെ അടിത്തറ വിപുലീകരിക്കുമെന്ന് ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. അവര്‍ അടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍.ഡി.എയില്‍ വരുമെന്നാണ് വിശ്വാസം. ഹിന്ദുത്വം ബിജെപിയുടെ ആത്മാവാണെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് ബി.ജെ.പി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പല നേതാക്കളും സംസാരിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളെ സ്വാഗതം ചെയ്യുകയാണ്. അസാദ്ധ്യം എന്ന വാക്ക് ഞങ്ങളുടെ നിഘണ്ടുവില്‍ ഇല്ല. സംസ്ഥാനത്ത് ഞങ്ങള്‍ക്ക് 21 ലക്ഷം അംഗങ്ങള്‍ ഉണ്ട്.

ഈ അംഗങ്ങള്‍ ഒരു വോട്ട് വീതം കാന്‍വാസ് ചെയ്താല്‍ ഞങ്ങള്‍ക്ക് ഏഴു സീറ്റില്‍ ജയിക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു.താന്‍ വെറുമൊരു ഇടക്കാല അധ്യക്ഷനാണെന്നുള്ള വാര്‍ത്തകള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മറ്റ് പലരുടെയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന വന്നെങ്കിലും ബി.ജെ.പി ദേശീയ അധ്യക്ഷന്റെയും സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.എന്‍ എസ് എസിനേയും എസ് എന്‍ ഡിപിയേയും ഒപ്പം നിര്‍ത്തുന്ന രാഷ്ട്രീയ നിലപാടാകും ബിജെപി സ്വീകരിക്കുക.

പഴയ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുമോയെന്ന ഇന്നലെ കോഴിക്കോട് നടന്ന മുഖാമുഖത്തിലെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ അഭിപ്രായം ഗൗരവത്തോടെ കാണണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ തനിക്കെതിരെയായിരുന്നുവെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാട് ശരിയായിരുന്നു. പാര്‍ട്ടി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അത് പാലിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് അത്തരമൊരു നിലപാട് അദ്ദേഹത്തിന് എടുക്കേണ്ടി വന്നതെന്നും വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button