India

കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രിക്ക് അത്ഭുതകരമായ രക്ഷപെടൽ

ഒ​ന്ന​ര ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് സന്നോ​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്

പാറ്റ്ന: 110 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രിക്ക് അത്ഭുതകരമായ രക്ഷപെടൽ. ബി​ഹാ​റി​ലെ മു​ന്‍​ഗ​ര്‍ ജി​ല്ല​യി​ല്‍ മു​ര്‍​ഗി​യ​ചോ​ക്കി​ലാ​ണ് സം​ഭ​വം. അമ്മ വീട്ടിലെത്തിയ സന്നോ എന്ന മൂന്ന് വയസുകാരിയാണ് കളിച്ചുകൊണ്ടിരിക്കുമ്പോൾ കുഴൽക്കിണറിൽ വീണത്. വീ​ഴ്ച​യി​ല്‍ 45 താ​ഴ്ച​യി​ല്‍ കു​ട്ടി ത​ങ്ങി​നി​ന്ന​ത് മൂലമാണ് കുട്ടിയെ രക്ഷപെടുത്തിയത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​റി​യ കു​ഴ​ല്‍ ഉ​പ​യോ​ഗി​ച്ച്‌ കു​ട്ടി​ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യി​രു​ന്നു. ഒ​ന്ന​ര ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് സന്നോ​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

Read also: ര​ണ്ടു​വ​യ​സു​ള്ള കു​ട്ടി കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണു

shortlink

Post Your Comments


Back to top button