KeralaLatest News

കനത്ത മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു : ഒഴിവായത് വന്‍ ദുരന്തം

 

കോഴിക്കോട്: കനത്ത മഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. സ്‌കൂള്‍ നേരത്തെ വിട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. താമരശ്ശേരി പരപ്പന്‍പൊയിലില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്.

read also : സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു

രാരോത്ത് ജിഎംഎച്ച്എസിന്റെ കെട്ടിടമാണ് തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായിരുന്നതിനാല്‍ കുട്ടികളെ നേരത്തെ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണത്. സ്‌കൂളിന്റെ ഭിത്തിയ്ക്ക് വിള്ളല്‍ ഉണ്ടാകുകയും തുടര്‍ന്ന് ഭിത്തി തകരുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button