KeralaNews

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു

കുമ്പള: കാസര്‍ഗോഡ് കുമ്പള പേരാലില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കനത്ത കാലവര്‍ഷത്തില്‍ തകര്‍ന്നുവീണു. കാലവര്‍ഷം ശക്തമായതിനാല്‍ ഇന്നു സ്‌കൂളിന് അവധിയായിരുന്നു. അതിനാല്‍ ദുരന്തം ഒഴിവായി.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ക്ലാസ് മുറിയുടെ ഭാഗമാണ് തകര്‍ന്നുവീണത്. ഓടിട്ട പഴയ കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നുവീണത്. ഇവിടെ ക്ലാസ് നടക്കാറുണ്ടായിരുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കുട്ടികള്‍ സ്ഥിരമായി കളിക്കാന്‍ എത്തിയിരുന്ന സ്ഥലമാണിത്. സ്‌കൂളിന് അവധിയായിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button