ഹിന്ദു സ്ത്രീകളെ നിന്ദിക്കുന്നുവെന്ന ആരോപണമുയര്‍ന്ന മീശ എന്ന നോവലിനെതിരെയും മാതൃഭൂമിക്കെതിരെയും പ്രതിഷേധിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍. മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ് നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച് മാതൃഭൂമി രംഗത്തെത്തിയത്.നോവല്‍ പിന്‍വലിച്ചുവെങ്കിലും മാതൃഭൂമി നോവലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ വര്‍ഗ്ഗീയ നിലപാടായാണ് ചിത്രീകരിക്കുന്നതെന്ന ആക്ഷേപം ഹിന്ദു സംഘടനകള്‍ക്കുണ്ട്. മാതൃഭൂമി വിഷയത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പത്രം ബഹിഷക്കരിക്കുമെന്നും ചില സംഘടനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ അത്തരം വെല്ലുവിളികളെ പൂര്‍ണമായും തള്ളിയുന്നതാണ് മാതൃഭൂമിയുടെ മുഖപ്രസംഗം. മുഖ പ്രസംഗം പുറത്തു വന്നതോടെ ഹിന്ദു സമുദായ സംഘടനകള്‍ മാതൃഭൂമി ബഹിഷ്‌ക്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പത്രം ഒന്നാം തിയതി മുതല്‍ ബഹിഷ്‌ക്കരിക്കണമെന്ന് എന്‍എസ്‌എസ് താലൂക്ക് സെക്രട്ടറിമാര്‍ മുഖേല കരയോഗങ്ങളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദു ഐക്യവേദിയും ബഹിഷക്കരണ ക്യാമ്പയിനുമായി രംഗത്തുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബഹിഷ്‌ക്കരണ ക്യാമ്പയിനും ശക്തമായി നടക്കുന്നുണ്ട്. പത്രം ബഹിഷ്‌ക്കരിക്കണമെന്ന് കരയോഗങ്ങള്‍ക്ക് എന്‍എസ്‌എസ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
ഒന്നാം തിയതി മുതല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ വിവിധ താലൂക്ക് യൂണിയന്‍ സെക്രട്ടറിമാരോട് കരയോഗം ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്‍കാനാണ് നേതൃത്വം വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്. 60 താലൂക്ക് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം വിവിധ കരയോഗങ്ങളെ അറിയിക്കാന്‍ 24 മണിക്കൂര്‍ നീക്കിവെക്കാനും വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.കരയോഗം അംഗങ്ങളുടെ കുടുംബത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പത്രം ഇടുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാനും എന്‍എസ്‌എസിന്റെ നിര്‍ദ്ദേശം ലഭിച്ചുവെന്ന് എന്‍എസ്‌എസ് ഭാരവാഹി ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. മാതൃഭൂമിക്കെതിരെ തുടക്കം മുതല്‍ ബ്രഹ്മണ സഭ പോലുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
Post Your Comments