
ഷാർജ: കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ 32കാരനായ ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്. ഷാർജയിലെ അൽ മജാസിലാണ് സംഭവം. ഇയാൾ ആത്മഹത്യ ചെയ്തതല്ലെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഒരു പലിശക്കാരനിൽ നിന്ന് പണം കടം വാങ്ങിയിരുന്നു, ഇത് വാങ്ങുന്നതിനായി പലിശക്കാരൻ ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നു. ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സംഭവം കണ്ടുനിന്നവർ ഉടനടി പോലീസിൽ വിവരമറിയിക്കുകയായരുന്നു. പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്.
ALSO READ: ദുബായിൽ കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ
Post Your Comments