Latest NewsKerala

കനത്ത മഴ; ഒടുവില്‍ അണക്കെട്ട് തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി

പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളാണ് തുറന്നത്. അയിലൂര്‍, മംഗലം, ഗായത്രീ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് നെയ്യാറിന്റെ നാലു ഷട്ടറുകള്‍ മൂന്നു അടി വീതം തുറന്നത്. 84.75 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ഇന്ന് പുലര്‍ച്ചയോടെ ജലനിരപ്പ് 84.65 അടി ഉയര്‍ന്നു. നെയ്യാര്‍ കര കവിഞ്ഞ് ഒഴുകുകയാണ്.

പേപ്പാറ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് നാല് സെന്റീമീറ്റര്‍ വീതം തുറന്നത്. പേപ്പാറ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതോടെ കരമനയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. കരമനയാറ്റിലെ ഇരുകരയിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരുവിക്കര ജലസംഭരണിയിലെ നാലാമത്തെ ഷട്ടറാണ് മൂന്നു മീറ്റര്‍ തുറന്നത്. ഇനിയും മഴ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Also Read : ഡാം തുറന്നുവിടുന്നതു കാണാന്‍ അണക്കെട്ട് പരിസരത്ത് തമ്പടിച്ച് ആളുകൾ; വെള്ളം ഏതു വഴിക്കൊഴുമെന്നും ആശങ്ക

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ മൂലം അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയായി ഉയര്‍ന്നു. 2399 അടിയായി ജലനിരപ്പ് ഉയര്‍ന്നാല്‍ അവസാന ജാഗ്രത നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. എന്നാല്‍ മഴയ്ക്കു ശമനമഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.അതോടൊപ്പം അഞ്ച് ദിവസം കൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാനത്തൊട്ടാകെ മഴ കനത്തത്.

ഒരു മരണം ഉള്‍പ്പെടെ കനത്ത നാശ നഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.മതിരുവനന്തപുരം നാലാഞ്ചിറയില്‍ രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി മരിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴയ്ക്കു ശമനമില്ല. ലയോര മേഖലയില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button