![father in trouble for letting his 5 year old daughter drive scooter on a busy road](/wp-content/uploads/2018/07/small-girl-driving.jpg)
കൊച്ചി: അഞ്ചുവയസുകാരിയെ കൊണ്ട് തിരക്കേറിയ നിരത്തിലൂടെ സ്കൂട്ടര്‍ ഓടിപ്പിച്ച പിതാവിന് എട്ടിന്റെ പണി. ഇയാളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ നടപടി. കൊച്ചി ഇടപ്പള്ളിയിലെ തിരക്കേറിയ നിരത്തിലൂടെയാണ് ഇയാൾ അഞ്ചുവയസുകാരിയെക്കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ചത്. ഞാറാഴ്ച്ചയായിരുന്നു സംഭവം.
ALSO READ: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി; പിന്നീട് സംഭവിച്ചത്
സ്‌കൂട്ടറിൽ യാത്രചെയ്‌തിരുന്ന നാല് പേരുടെയും ജീവൻ പണംവെച്ചാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്കു നിയന്ത്രിക്കാനായി കൈമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ
മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് നടപടി ഉണ്ടായത്. മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പർ പരിശോധിച്ച് അതു ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു. വാഹനമോടിച്ച കുട്ടി യുകെജി വിദ്യാര്‍ഥിയാണ്. നേരത്തയും സമാനമായ സംഭവം കൊച്ചിയില്‍ അരങ്ങേറിയിട്ടുണ്ട്.
Post Your Comments