ഹൈദരാബാദ്: തനിക്ക് ലൈംഗിക ശേഷിയില്ലെന്ന കാരണത്താല്‍ വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയോടുള്ള പക തീര്‍ക്കാന്‍ പോണ് വീഡിയോ ചിത്രീകരിച്ച യുവാവ് ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു. ഭാര്യയുടെ പിതാവിനും ബന്ധുക്കള്‍ക്കുമാണ് പോണ് താരത്തോടൊപ്പമുള്ള, മറ്റൊരാള്‍ പകര്‍ത്തിയ തന്റെ ലൈംഗിക ദൃശ്യങ്ങള്‍ ഇയാള്‍ അയച്ചത്. ഇവർ അത് കോടതിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് ഇവരുടെ പരാതിയിൽ 32 കാരനായ വിബാവസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ നഗര്‍ സ്വദേശിയാണ് ഇയാള്‍.2016 ലാണ് വിബാവസു അനുഷയെ വിവാഹം ചെയ്തത്. 15 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവില്‍ അനുഷ ഭര്‍തൃവീട് ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബന്ധുക്കള്‍ ചേര്‍ന്ന് ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവാഹ മോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയില്‍ പുരോഗമിക്കവെയാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെടാനുണ്ടായ കാരണം വിബാവസു അറിഞ്ഞത്.
തനിക്ക് ലൈംഗിക ശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം പൊളിക്കാനാണ് ഇയാള്‍ പോണ് വീഡിയോ ചിത്രീകരിച്ചത്. എന്നാൽ ഇത് പുലിവാലാകുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതടക്കമുള്ള കേസുകളിൽ ഇയാൾ അറസ്റ്റിലാകുകയുമായിരുന്നു. ഇരുവരും ഒരുമിച്ചുള്ളപ്പോഴെല്ലാം തമ്മില്‍ വഴക്കായിരുന്നുവെന്നും കുടുംബ കോടതിയില്‍ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച് വിവാഹ മോചനം ആവശ്യപ്പെടാനുണ്ടായ കാരണം.
Post Your Comments