ഡല്‍ഹി : മുന്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ മെമ്പറായ ചിരാഗ് പട്‌നായിക്കിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം 354എ,509 എന്നീ വകുപ്പുകളിലുള്ള കുറ്റ കൃത്യങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 3നാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 39 ക്കാരനായ ചിരാഗിനെതിരെ പോലീസ് കേസെടുത്തത്. ജൂലൈ 30ന് അറസ്റ്റിലായ ചിരാഗ് പിന്നീട് ജാമ്യത്തിലിറങ്ങിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിന്റെ തലപ്പത്തിരിക്കുന്ന ദിവ്യ സ്പന്ദന, പട്‌നായിക്കിന്റെ പേര് വെളിപ്പെടുത്താതെ തന്നെ സംഭവത്തെകുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ആരോപണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു അന്തര്‍ദേശീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ,നിയമ പ്രകാരം കമ്മറ്റി അത് അന്വേഷിച്ചു വരുകയാണെന്നും അതുവരെ സംഭവത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് അവര്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ വകുപ്പിന് ഇതേകുറിച്ച് നേരത്തെ പരാതി ലഭിച്ചിട്ടിലെന്നും വ്യക്തിഗത പ്രശ്‌നങ്ങളാലാണ് പരാതിക്കാരി ജോലിയില്‍ നിന്നും രാജിവച്ചതെന്നും മറ്റുമുള്ള പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തിരുന്നു.പരാതിക്കാരിയുടേയും പ്രതിയുടേയും സംഭാഷണങ്ങള്‍ പരിശോധിക്കുകയും അതില്‍ പ്രതിയെ സംശയിക്കത്തക്ക തെളിവുകള്‍ ഇല്ലെന്നും ദിവ്യ ട്വീറ്റ് ചെയ്തു. തന്റെ പ്രസ്താവനയെ പിന്തുണക്കുന്ന തൊഴിലാളികളില്‍ നിന്നു ശേഖരിച്ച കൈയ്യൊപ്പിന്റെ പകര്‍പ്പും ട്വിറ്ററില്‍ ഇട്ടിരുന്നു.
Post Your Comments