ചാലക്കുടി : വിനോദസഞ്ചാരികളുടെ മനം കവരുന്ന എത്ര കണ്ടാലും മതിവരാത്ത അതിരപ്പിള്ളി വിനോദസഞ്ചര കേന്ദ്രം അടച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തത്ക്കാലത്തേയ്ക്ക് അടച്ചിട്ടത്. ചാര്‍പ്പ വെള്ളച്ചാട്ടം അതിരുവിട്ട് റോഡിലേക്ക് കയറി. വാഹനങ്ങള്‍ കടന്നുപോകില്ല. മുമ്പെങ്ങും കാണാത്തരീതിയിലാണ് അതിരപ്പിള്ളിയിലെ കുത്തൊഴുക്ക്. രാവിലെ പതിനൊന്നു മണി തൊട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്..
read also : ഇടുക്കി അണക്കെട്ട് നിറഞ്ഞു: അതീവ ജാഗ്രതാ നിർദ്ദേശം :കര, നാവിക, വായുസേന സജ്ജം
വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. ആര്‍ത്തലച്ച് രൗദ്രഭാവത്തിലാണ് വെള്ളത്തിന്റെ പ്രവാഹം. ഷോളയാര്‍ ഡാം ഇന്നലെ തുറന്നിരുന്നു. ഈ വെള്ളം കൂടിയായതോടെ സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. കാപ്പത്തോട് കരകവിഞ്ഞു. പരിയാരത്ത് റോഡില്‍ വെള്ളം കയറി. കൃഷിതോട്ടങ്ങളും വെള്ളത്തിലായി.
Post Your Comments