![zimbabwe](/wp-content/uploads/2018/07/zimbabwe-1.jpg)
ഹരാരെ: സിംബാബ്വെയില് ഇന്ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റായ എമേഴ്സണ്‍ മുനാന്ഗാഗ്വയെ പിന്തുണയ്ക്കില്ലെന്ന് മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. താൻ സ്ഥാപിച്ച പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയ മുനാന്ഗാഗ്വയ്ക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്ന് മുഗാബെ മാധ്യമങ്ങളോട് വ്യക്തമാക്കി. മുപ്പത്തിയെട്ട് വർഷത്തോളം ഏകാധിപതിയായി സിംബാബ്‌വെ ഭരിച്ച മുഗാബെയെ പുറത്താക്കിയ ശേഷമുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
Also Read: പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍
Post Your Comments