ഇടുക്കി : ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവിൽ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കണ്‍ട്രോൾ റൂം തുറക്കും.
Read also:പീഡനക്കേസുകൾ പരിഗണിക്കാന്‍ ആയിരത്തിലധികം അതിവേഗ കോടതികൾ
അലര്‍ട്ട് ഉണ്ടായാൽ പെരിയാറിന് തീരത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താൻ കാത്തിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടിവരും. ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
Post Your Comments