ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന പീഡനക്കേസുകൾ പരിഗണിക്കാൻ ആയിരത്തിലധികം അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്രനീക്കം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ലൈംഗിക കേസുകൾ പരിഗണിക്കാൻ 1023 കോടതികൾ വേണമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ആവശ്യം.
ഇത്തരം കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ക്ക് രൂപം നൽകുന്നത്.
Read also:ഭൂചലനത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നു
പ്രത്യേക കോടതികള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി 767.25 കോടി രൂപയാണ് നിയമ മന്ത്രാലയം ചെലവ് കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്‌സോ കേസുകളടക്കം ഈ കോടതികളിലാകും പരിഗണിക്കുക.
Post Your Comments