Latest NewsIndia

ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു : പുറത്തു വിട്ടത് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന വിവരങ്ങൾ

ന്യൂഡൽഹി: ആധാർ നമ്പർ ഉപയോഗിച്ച് ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു. ഹാക്ക് ചെയ്തതെന്ന പേരിൽ പുറത്തുവിട്ട വിവരങ്ങൾ ഗൂഗിളിൽ സെർച്ച് ചെയാതാൽ കിട്ടുന്നവ മാത്രമാണ് .ഹാക്കര്‍ ഏലിയറ്റ് ആള്‍ഡേഴ്‌സണ്‍ പരസ്യമാക്കിയ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വിവരങ്ങള്‍ മറ്റ് വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ എടുക്കുന്നതും എളുപ്പമാണ്. ആധാര്‍ നമ്പര്‍ ഒരു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ല എന്നായിരുന്നു ഹാക്കറുടെ വാദം.

എന്നാൽ ആധാറിലുള്ള നമ്പറുമായി അറ്റാച്ച് ചെയ്ത അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്.ആധാർ വിവരങ്ങൾ വച്ച് ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രായ് ചെയർമാൻ ആർഎസ് ശർമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശര്‍മ്മയുടെ ആധാര്‍ നമ്പര്‍ അയച്ചു തരാൻ ട്വിറ്ററിൽ ഒരാൾ വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത ശർമ്മ തന്റെ 12 അക്ക ആധാർ നമ്പർ ട്വീറ്റ് ചെയ്തു.

മണിക്കൂറുകൾക്കുള്ളിൽ തന്നെ ശര്‍മ്മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സപ്പ് പ്രൊഫൈല്‍ ഫോട്ടോയും ജനനത്തീയതിയും അടക്കമുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍ ചോര്‍ത്തിയ സ്വകാര്യ വിവരങ്ങള്‍ എന്നായിരുന്നു അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button