Latest NewsKerala

നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം : നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി റിസോര്‍ട്ട് ഉടമ. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന പോലീസുകാര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും മുമ്പിലാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വർക്കലയിലെ കേര പാർക്ക് ഉടമ രാജീവ് ഫെർണാണ്ടസാണ് ശരീരത്തിലൂടെ പെട്രോൾ ഒഴിച്ചത്.

Read also:വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

പെട്രോൾ ഒഴിച്ചതിന് ശേഷം ഇയാൾ കെട്ടിടത്തിന് മുകളിൽ കയറി ഇരുന്നിരുന്നു. രാജീവിന്റെ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കെട്ടിടം പൊളിച്ച് മാറ്റാന്‍ ഉത്തരവ് ഇറക്കുകയായിരുന്നു.ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ എത്തിയപ്പോഴാണ് രാജീവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കെട്ടിടം ഇരിക്കുന്നത് തന്‍റെ ഭൂമിയിലെണെന്നും ഇത് കയ്യേറിയതല്ലെന്നുമാണ് രാജീവിന്‍റെ വാദം. ഇത് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും രാജിവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button