
കോല്‍ക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ രാമപാദ ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൗഹിത്യ അക്കാഡമി ജേതാവായ അദ്ദേഹത്തിന് 95 വയസായിരുന്നു. 1922 ഡിസംബര്‍ 28ന് ഖരക്പൂരില്‍ ജനിച്ച അദ്ദേഹം കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.
Also Read ; പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു
ഖര്‍ജി, ബാരി ബാഡ്ലെ ജയ്, അഭിമന്യു, ബീജ്, ഏക്‌ഹോനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന്റെ നോവലുകളെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും നിര്‍മിക്കപ്പെട്ടു. അഭിമന്യുവിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഏക് ഡോക്ടര്‍ കി മൗത്(1990) നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 2015ല്‍ പ്രസിദ്ധീകരിച്ച ‘ഹരാനോ കഥാ’യാണ് അവസാന പുസ്തകം.
Post Your Comments