KeralaLatest News

പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ദളിത് എഴുത്തുകാരൻ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. അയ്യങ്കാളിയുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി ഹീരാ പ്രസാദ് എന്നാണ് ശരിയായ പേര്.

മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി എച്ച് പി ചെന്താരശ്ശേരിയാണ്. തുടര്‍ന്ന് ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ നവോത്ഥാന നായകരെ കുറിച്ചും ജീവചരിത്രമെഴുതി.കേരള നവോത്ഥാന നായകന്മാര്‍ എന്ന കൃതിയും അദ്ദേഹത്തിന്റേതാണ്.

Read also:കൈകൂപ്പി നന്ദി പറഞ്ഞു ; മുഖ്യമന്ത്രിക്ക് മുമ്പിൽ ഉദയകുമാറിന്റെ അമ്മ

അംബേദ്കര്‍, അയ്യങ്കാളി എന്നിവരെക്കുറിച്ച് ഇംഗ്ലീഷിലും അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചു. നോവല്‍, നാടകം, യാത്രാവിവരണം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ രചനകള്‍ ഉണ്ടായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദളിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.

1928 ജൂലൈ 29 ന് തിരുവല്ല ഓതറയിലാണ് ടി.എച്ച്.പി ചെന്താരശ്ശേരി ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എം ജി കോളേജില്‍ നിന്നും ബി എ, ബി കോം ഡിഗ്രികളും നേടി. അതിനുശേഷം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. 1986 ല്‍ ജോലിയിൽനിന്ന് വിരമിക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button