ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ളയെ നിയമിച്ചു. രണ്ടാം തവണയാണ് പി.എസ് ശ്രീധരൻ പിള്ള സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. അതേസമയം വി. മുരളീധരൻ എം.പിക്ക് ആന്ധ്രയുടെ സംഘടനാ ചുമതല നൽകി. നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തോട് പി.എസ് ശ്രീധരൻ പിള്ള സമ്മതം അറിയിച്ചിരുന്നു. തന്നോട് രണ്ടു ദിവസം മുൻപ് കേന്ദ്ര നേതാക്കൾ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
also read :ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പ്രമുഖ നേതാവ്
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്‌ണന്‍, എം.ടി. രമേശ് തുടങ്ങിയവരുടെ പേരുകള്‍ ഉയർന്നെങ്കിലും ഒരു തീരുമാനത്തിലെത്തിയിരുന്നില്ല. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന് വി.മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രനേതൃത്വം ഇക്കാര്യം നിരസിച്ചുവെന്നാണ് വിവരം. ശേഷം ഗ്രൂപ്പുകള്‍ക്ക് അതീതമായ ശ്രീധരന്‍പിള്ളയുടെ നിലപാടുകൾ കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു. കൂടാതെ ശ്രീധരന്‍പിള്ളയ്‌ക്ക് അദ്ധ്യക്ഷസ്ഥാനം നല്‍കുന്നതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിനും അനുകൂല നിലപാടാണുള്ളത്.
Post Your Comments