ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം പ്രവര്‍ത്തികമാകുകയാണെങ്കില്‍ അത് ബി.ജെ.പിയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍വേ. എന്നാല്‍ സര്‍ക്കാരില്‍ മാറ്റമുണ്ടാകില്ലെന്നും സ്പിക് മീഡിയ ഫേറ്റ് ഓഫ് മധ്യപ്രദേശ് അഭിപ്രായ സര്‍വേ പറയുന്നു.
കോണ്‍ഗ്രസും ബി.എസ്.പിയും വെവ്വേറെ മത്സരിച്ചാല്‍ ആകെ 230 അംഗ സഭയില്‍ 147 സീറ്റുകള്‍ ബി.ജെ.പി നേടും. കോണ്‍ഗ്രസ് 73 സീറ്റുകളും ബി.എസ്.പി 9 സീറ്റുകളും മറ്റുള്ളവര്‍ ഒരു സീറ്റും നേടും.
കോണ്‍ഗ്രസും ബി.എസ്.പി സഖ്യത്തില്‍ മത്സരിച്ചാല്‍ ബി.ജെ.പിയ്ക്ക് 126 സീറ്റുകളെ നേടാന്‍ കഴിയുവെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം 103 സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ ഒരു സീറ്റും നേടും. സഖ്യത്തിന് സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെങ്കിലും ബി.ജെ.പി അധികാരത്തില്‍ തുടരുമെന്നാണ് സര്‍വേ പറയുന്നത്.
സര്‍വേയിലെ മറ്റു കണ്ടെത്തലുകള്‍ ഇവയാണ്.
മധ്യപ്രദേശിലെ മഹാഭൂരിപക്ഷം ജനങ്ങളും ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അവശ്യകാര്യങ്ങള്‍ ഏകദേശം നിറവേറ്റിയതായി വിശ്വസിക്കുന്നു. 30 ശതമാനം പേര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ളത്.
2014-18 കാലയളവില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായി സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷവും വിശ്വസിക്കുന്നു. നോട്ടു നിരോധനവും, ജി.എസ്.ടിയും മറ്റു നടപടികളും രാജ്യത്തിന്‍റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയതായും അവര്‍ കരുതുന്നു.
46 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സംതൃപ്തരാണ്.
നരേന്ദ്രമോദിയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള നേതാവ്. 41% ശതമാനം പേരുടെ പിന്തുണയാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയ്ക്ക് 9.72 ശതമാനം പേരുടെ പിന്തുണയെ ഉള്ളൂ.
മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് 7.41 % പേരുടെ പിന്തുണയും മായാവതിയ്ക്ക് 6.88% പേരുടെ പിന്തുണയും അമിത് ഷായ്ക്ക് 5.09 ശതമാനം പേരുടെയും പിന്തുണയാണുള്ളത്.
Post Your Comments