ഡൽഹി : അസമിലെ 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ് അസമിൽ പൗരത്വ പട്ടിക കേന്ദ്രം പുതുക്കിയത്.
പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നല്‍കിയത് 3 കോടി 29 ലക്ഷം പേരാണ്. ഇവരില്‍ നിന്ന് അന്തിമ കരട് പട്ടികയിൽ ഇടം നേടിയത് 2.89 കോടി പേർ മാത്രമാണ്. 40 ലക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ രേഖയില്ല. ഇവർക്ക് വീണ്ടും അടുത്തമാസം മുപ്പത് വരെ അപേക്ഷ നൽകാം. ഈ പരാതികളിൽ തീരുമാനം ആകുന്നത് വരെ ആർക്കെതിരെയും നടപടിയെടുക്കില്ലെന്നും ആരെയും നാടുകടത്തില്ലെന്ന ഉറപ്പും കേന്ദ്രം നല്‍കി.
Read also:സൈനികനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
പൗരത്വം ഇല്ലാത്തവർക്ക് റേഷൻ കാർഡും വോട്ടർ പട്ടികയിൽ പേരും കണ്ടെത്തി. സംഭവത്തെത്തുടർന്ന് ആസമിൽ ഏഴു ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നൂറ്റിയമ്പത് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെക്കൂടി കേന്ദ്രം ആസമിലേക്കയച്ചു.
Post Your Comments