KeralaLatest News

നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്ക് എട്ടിന്റെ പണി

തിരുവനന്തപുരം : നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കെതിരെ എസ്.പിയുടെ റിപ്പോർട്ട്. അറസ്റ്റിലായ യുവാവിനെതിരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പോലീസുകാരുടെ നിലപാടിൽ സംശയം ഉണ്ടെന്നും തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഏഴ് മാസം മുന്‍പ് വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണക്കേസിലാണ് വെള്ളറട കുന്നത്തുകാല്‍ സ്വദേശിയായ റെജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിലുള്ള ഒരാള്‍ക്ക് റെജിനുമായി സാദൃശ്യമുണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലിലടച്ചത്.

Read also:താരങ്ങൾക്കെതിരെ അമ്മയുടെ സർക്കുലർ

മുഖസാദൃശ്യത്തിനപ്പുറം മറ്റ് സംശയാതീതമായ തെളിവുകളൊന്നും റെജിനെതിരെ ലഭിച്ചില്ല. രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ റെജിനെ മാത്രം അറസ്റ്റ് ചെയ്ത് കുറ്റപത്രം കൊടുത്തത് സംശയം ജനിപ്പിക്കുന്നുവെന്നും കൂടാതെ മോഷ്ടാക്കളെത്തിയത് പള്‍സര്‍ ബൈക്കിലാണങ്കില്‍ റെജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തത് മറ്റൊരു ബൈക്കാണെന്നും എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു.

എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെജിനെതിരെയുള്ള കേസിന്റെ വിചാരണ കോടതി അനുമതിയോടെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കൂടാതെ നിരപരാധിയെ കുടുക്കിയോയെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button