കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ വിവാദങ്ങൾ നേരിട്ടുകൊണ്ടിരുക്കുകയാണ്. അതിനിടയിൽ താരങ്ങൾക്കെതിരെയുള്ള അമ്മയുടെ സർക്കുലർ പുറത്തിറക്കി. താരങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പറഞ്ഞു തീർക്കണമെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്‌താവന വേണ്ടെന്നും സർക്കുലറിൽ പറയുന്നു. പരാതികൾ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സർക്കുലറിൽ വ്യക്തമാക്കി.
അമ്മയ്‌ക്കെതിരെ പരാതി നൽകിയ ഷമ്മി തിലകൻ, ജോയ് മാത്യു എന്നവരെ സങ്കടം ചർച്ചയ്ക്ക് ക്ഷണിച്ചു. ഏഴാം തീയതി ചർച്ച നടത്തും. ഒപ്പം നടിമാരുടെ രാജിക്കത്ത് കിട്ടിയതായി സർക്കുലറിൽ പറയുന്നുണ്ട്.
Read also:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു ; ജനങ്ങൾ ആശങ്കയിൽ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് നാലു നടിമാർ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സർക്കുലർ പുറത്തിറങ്ങിയത്.
Post Your Comments