തിരുവനന്തപുരം•പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ നിസാന്‍ തിരുവനന്തപുരത്ത് പുതുതായി ആരംഭിക്കുന്ന നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബില്‍ നിരവധി തൊഴിലവസരങ്ങള്‍. 2016, 2017, 2018 വര്‍ഷങ്ങളില്‍ ബിടെക്, എംടെക്, ബിഇ, എംഇ, എംസിഎ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു ലക്ഷംരൂപ മുതല്‍ പത്തുലക്ഷം വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിക്കും.
Read Also: വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍
നിസാന്‍ ഡിജിറ്റലിന്റെ അംഗീകൃത റിക്രൂട്ട്മെന്റ് പാര്‍ട്ണറായ ഐ.പി.എസ്.ആര്‍ വഴിയാണ് തെരഞ്ഞെടുപ്പ്. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, അഡ്വാന്‍സ്ഡ് ആപ്ലിക്കേഷന്‍ എന്‍ജിനിയര്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. തുടക്കക്കാര്‍ മുതല്‍ രണ്ടു വര്‍ഷം വരെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. 200 ലധികം ഒഴിവുകളാണ് ഉള്ളത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പടെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ വച്ച് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തും.
അപേക്ഷകള്‍ സമര്‍പ്പിപ്പിക്കേണ്ട വെബ്സൈറ്റ് : www.ipsrjobs.com. ജൂലൈ 31 ആണ് അവസാന തീയതി.
Post Your Comments