ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകളോടും ലൈംഗികത്തൊഴിലാളികളോടും ഉള്ള കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ നിലപാടിനെതിരെ രാജ്യത്തൊട്ടാകെ വിമര്‍ശനം. ഇരുകൂട്ടരും സമൂഹത്തില്‍ തൊഴെത്തട്ടില്‍ എന്ന നിലയിലാണ് മനേക ഗാന്ധി പരിഹസിച്ചത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയാണ് മേനകാഗാന്ധിയുടെ പരിഹാസ സംസാരം
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്നും മനേകാ ഗാന്ധിയ്ക്ക് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.
വിലകുറഞ്ഞ അംഗവിക്ഷേപത്തിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ ആക്ഷേപിച്ച മേനകാഗാന്ധി മാപ്പ് പറയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നുള്ള ഈ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതും,ലജ്ജിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്’ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് മീര സംഗമിത്ര ട്വിറ്ററില്‍ കുറിച്ചു.
Post Your Comments