ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും വഷളായതായി റിപ്പോർട്ട്. കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും നിലച്ചതായാണ് സൂചന. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.കെ.രാജേന്ദ്രന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയുണ്ടായി.
Read also: കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം
ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്നാണ് എല്ലാ പോലീസ് മേധാവികൾക്കും നൽകിയിരിക്കുന്ന നിർദേശം. പ്രധാന നഗരങ്ങളിലും റെയില്‍വെ, ബസ് സ്റ്റേഷനുകളിലും തമിഴ്നാട് സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്. അതേസമയം നടന്‍ സത്യരാജ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ തുടങ്ങിയവര്‍ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Post Your Comments