Latest NewsIndia

എപ്പിലെപ്സി രോഗിയെ വിമാനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്‌സ്‌

ദുബായ്: ദുബായിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ നിന്ന് എപ്പിലെപ്സി രോഗിയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്‌സ്‌. യാതൊരു അവഗണനയുടെ ഭാഗമായും ചെയ്‌തതല്ലെന്നും, വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അഭിപ്രായവും മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരവുമാണ് തങ്ങൾ ഇങ്ങനെ ഒരു നടപടിയെടുക്കാൻ നിർബന്ധിതരായതെന്നും എമിറേറ്റ്‌സ്‌ പറഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നതായും എമിറേറ്റ്‌സ്‌ പറയുന്നു.

ALSO READ: ഭക്ഷണത്തില്‍ കശുവണ്ടി, ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്‌സ്‌

ജൂലൈ 23നാണ് സംഭവം ഉണ്ടായത്. ദുബായിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ നിന്ന് എപ്പിലെപ്സി രോഗിയായ 17 വയസുകാരനായ കുട്ടിയെ ഒഴിവാക്കുകയായിരുന്നു. തുടന്ന് ഇവർക്ക് യാത്ര ചെയ്യുന്നതിനായി മറ്റൊരു വിമാനം ഒരുക്കി നൽകുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button