ദുബായ്: വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന പരാതി പറഞ്ഞ ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്‌സ് അധികൃതര്‍. ഇന്ത്യക്കാരും സഹോദരങ്ങളുമായ ഷാനെന്‍ സഹോട്ട, സുന്ദീപ് സഹോട്ട എന്നിവരോടാണ് അധികൃതര്‍ക്ക് ക്ഷമ ചോദിക്കേണ്ടി വന്നത്. ഇവര്‍ക്ക് കശുവണ്ടി കഴിച്ചാല്‍ അലര്‍ജി വരുമെന്നും മുന്‍പ് ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കശുവണ്ടി ചേര്‍ന്ന ഭക്ഷണം തങ്ങള്‍ക്ക് വിളമ്പിയെന്നായിരുന്നു ഇവരുടെ പരാതി. മാതാപിതാക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും ദുബായ് , സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുകയായിരുന്നു ഇവര്‍. പലപ്പോഴും ചെക്കിന്‍ ചെയ്യുന്ന അവസരത്തില്‍ എമിറേറ്റ്‌സ് അധികൃതരെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചതാണെന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും യാത്രക്കാരുടെ ആരോഗ്യത്തിനു മുന്‍ഗണ കൊടുത്തുകൊണ്ടുള്ള ഭക്ഷണം മാത്രമേ വിളമ്പുകയുള്ളൂ എന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.
Post Your Comments