Latest NewsKerala

യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു; അക്രമത്തിനു പിന്നില്‍ ഞെട്ടിപ്പിക്കുന്ന കാരണം

മഞ്ചേരി: രാത്രിയില്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവത്തിനു പിന്നില്‍ ഞെട്ടിപ്പിക്കുന്ന കാരണം. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നെയാണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. ഭാര്യയുമായുള്ള പ്രശ്‌നമാണ് ഇത്തരത്തിലൊരു അക്രമത്തിന് പിന്നിലെന്നാണ് നിഗമനം.

2007ല്‍ കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ അഷ്റഫ് വിവാഹം കഴിച്ചിരുന്നു. 2015 വരെ കണ്ണൂരില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി ചെയ്തിരുന്നു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. എന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറയുമായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

Also Read : പീഡനക്കേസ് : പ്രതിയുടെ ജനനേന്ദ്രിയം കണ്ട കോടതിയുടെ തീരുമാനം ഇങ്ങനെ

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അഷ്റഫിനെ ഗുഡ്സ് ജീപ്പിലെത്തിയ രണ്ടു പേര്‍ ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ വൃഷണം മുറിച്ചെടുത്തു. തുടര്‍ന്ന് അഷ്റഫിനെ റോഡില്‍ തള്ളിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വീഴ്ചയില്‍ വലതുകാലിന്റെ തുടയെല്ല് പൊട്ടിയ അഷ്റഫിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button