വയനാട് : ബന്ദിപ്പൂർ നിരോധനം നീക്കാനാകില്ലെന്ന് കേരളത്തോട് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ഗതാഗത നിയന്ത്രണത്തിന് കർണാടകത്തിന് തമിഴ് നാടിന്റെ പിന്തുണ ലഭിച്ചു. നിരോധനം നിയമ വിരുദ്ധമെന്ന് കേരളം വ്യക്തമാക്കി. രാത്രികാലത്തെ സഞ്ചാരത്തിന് മൈസൂരില്‍ നിന്ന് ബദല്‍പാത വേണമെന്നും വിദഗ്ദ സമിതി സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.
Read also:സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയായി വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാത 766, കോയമ്ബത്തൂര്‍ – ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments