ഭോപ്പാല്‍: 36 ദിവസത്തിനുള്ളില്‍ പീഡന കേസുകളില്‍ വിധി പ്രസ്താവിച്ചെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഭോപ്പാലിലെ ഗ്വാളിയോര്‍, കാന്തി എന്നീ കോടതികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളാണ് അതിവേഗം തീർപ്പാക്കിയത്.
കാന്തി കോടതിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആട്ടോറിക്ഷാ ഡ്രൈവർ പ്രതി രാജ്കുമാര്‍ കോളിന് വധശിക്ഷ വിധിച്ചാണ് കോടതി കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുകയിരുന്നു.
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലാണ് പ്രതി ജിതേന്ദ്ര കുഷ്വാക്ക് ഗ്വാളിയോര്‍ അതിവേഗ കോടതി 36 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടുകയും 12 ദിവസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിക്കുകയും ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വിശേഷിപ്പിച്ച് കൊണ്ടായിരുന്നു കോടതിയുടെ വിധി പ്രസ്താവന.
Also read : യുവതിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പുരോഹിതന്‍ പീഡിപ്പിച്ചു
Post Your Comments