നോയ്ഡ•യുവതിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് മുഖ്യ പുരോഹിതന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ധൂം മണിക്പൂര്‍ ഗ്രാമത്തില്‍ ബാദല്പൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂലൈ 9 നാണ് സംഭവം.
ഇരയായ യുവതി തന്റെ ഒരു വനിതാ ബന്ധുവിനൊപ്പമാണ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് യുവതിയെ പുരോഹിതന് തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ സ്വാമി കനയ്യ നന്ദ് എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തായി ഗ്രേറ്റര്‍ നോയ്ഡ എസ.പി അവനീഷ് കുമാര്‍ പറഞ്ഞു. സംഭവത്തിന് ശേഷംപ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments