കൊച്ചി : ജൂലൈ 30 ന് ഹൈന്ദവ സംഘടനകളെന്ന പേരിൽ നടത്തുന്ന ഹർത്താലുമായി ബന്ധമില്ലെന്ന് ആർ.എസ്.എസ് . ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന വിഷയം തെരുവിൽ പരിഹരിക്കേണ്ടതല്ലെന്നും ആർ.എസ്.എസ് പ്രാന്തകാര്യവാഹ് ഗോപാലൻ കുട്ടി മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനമെന്ന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ല. പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവല്‍ക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവും.ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ സുപ്രീംകോടതി എല്ലാ വശങ്ങളും പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം. അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ ഹർത്താൽ ആഹ്വാനവുമായി ബന്ധമില്ലെന്ന്ഹിന്ദു ഐക്യവേദിയും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments