Latest NewsIndia

പാക്ക് അധിനിവേശ കശ്മീർ തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ നമുക്ക് മറ്റൊരു പ്രശ്‌നവുമില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാക്കിസ്ഥാന്‍ അധിനിവേശം ചെയ്തിരിയ്ക്കുന്ന ഭാഗം തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ മറ്റൊരു പ്രശ്‌നവുമില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മറ്റൊരു വിഷയവും ഒന്നും നമ്മളെ അലട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും ആണവ ഊര്‍ജ്ജത്തിന്റേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റേയും ശൂന്യാകാശപദ്ധതികളുടേയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിംഗ് അഭയാര്‍ത്ഥികളായ കാശ്മീരി പണ്ഡിറ്റുകള്‍ക്കിടായിലുണ്ടാകുന്ന രോഗങ്ങളേപ്പറ്റി ഗവേഷണം നടത്തി അനവധി അംഗീകാരങ്ങള്‍ നേടിയ ഡോക്ടറാണ്.

ബിജെപി ജമ്മു കാശ്മീര്‍ ഘടകത്തിലെ മുഖ്യ വക്താവുമാണ്.പാക്കിസ്ഥാനോട് ക്ഷമാപണാസ്വരത്തിലാണ് ഇന്ത്യയിലെ ചില രാഷ്ട്രീയക്കാരുടെ സംസാരവും പെരുമാറ്റവും. പാക്കിസ്ഥാന്‍ ഉണ്ടായതിനു ശേഷം നടന്ന ഏറ്റവും വലിയ മണ്ടത്തരമായിരുന്നു പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ അത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മണ്ടത്തരമായിരുന്നു. സര്‍ദാര്‍ പട്ടേലിനെ സ്വതന്ത്രമായി വിട്ടിരുന്നെങ്കില്‍ അതുണ്ടാവുമായിരുന്നില്ല. പാക്കിസ്ഥാനികള്‍ കാശ്മീര്‍ അധിനിവേശം ചെയ്തുകഴിഞ്ഞ് ഉടനേ ഐക്യരാഷ്ട്രസഭയിലേക്ക് പോയതും നെഹ്രുവിന്റെ കാലത്തുണ്ടായ മണ്ടത്തരമാണ്.- അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ഒന്നും മിണ്ടാതിരിയ്ക്കുകയും അധികാരം നഷ്ടപ്പെട്ടാല്‍ പാക്കിസ്ഥാനുവേണ്ടി വാദിയ്ക്കുകയും ചെയ്യുന്ന അവസരവാദി രാഷ്ട്രീയക്കാരെ കരുതിയിരിയ്ക്കണമെന്നും ജിതേന്ദ്ര സിങ് ഓർമ്മിപ്പിച്ചു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് അധികാരമുണ്ട് എന്ന് വിശ്വസിയ്ക്കുകയും യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കെതിരേ കരുനീക്കിയ സിയാവുള്‍ ഹക്കിനെ നമ്മള്‍ ശ്രദ്ധിയ്ക്കുകയും ചെയ്തിരുന്നില്ല. അയാളാണ് ഇന്ത്യക്കെതിരെ ആയിരം മുറിവുകളുടെ യുദ്ധം എന്ന തന്ത്രവുമായി വന്നത്.

ഇനി ഇതിനെയൊന്നും അനുവദിയ്ക്കാന്‍ പോകുന്നില്ല. കാശ്മീരിലല്ല പാക് അധീന കാശ്മീരിലാണ് യഥാര്‍ത്ഥ പ്രശ്‌നം. അത് നമ്മുടെ സ്ഥലമാണ്. അന്യായമായി പാക്കിസ്ഥാന്‍ കൈയ്യേറിയതാണ്. പാക്ക് അധീന കാശ്മീര്‍ തിരിച്ചുപിടിയ്ക്കുക എന്നതാണ് നമ്മുടെ പ്രശ്‌നമെന്നും മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button