![GIRL KIDNAPPED BY LESBIAN, ARRESTED](/wp-content/uploads/2018/07/rape-victim-8.png)
മാവേലിക്കര: പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവർഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റിൽ. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ വെച്ചാണ് ജെലീറ്റ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. തന്റെ ജേഷ്ഠനാണെന്ന് പറഞ്ഞ് ജലീറ്റ ഒരു യുവാവിനെ പരിചയപ്പെടുത്തുകയും പിന്നീട് പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ ഇതിനുശേഷം കാണാതാകുകയായിരുന്നു.
ശേഷം ജെലീറ്റ പെൺകുട്ടിയെ ബംഗളൂരുവിലെത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെൺകുട്ടി എതിർപ്പ് പകടിപ്പിച്ചതോടെ ജെലീറ്റ തന്റെ പക്കലിരുന്ന ബ്ലാങ്ക്ചെക്കില്‍ അഞ്ച് ലക്ഷം രൂപ എഴുതി പെൺകുട്ടിക്കെതിരെ കേസ് നല്‍കി. കഴിഞ്ഞമാസം 21ന് മാവേലിക്കരയിലെത്തിയ ജലീറ്റ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോയി.
ALSO READ: വ്യവസായിയെ തട്ടികൊണ്ടുപോയി കത്തിച്ചു; സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ
കൊച്ചിയിലെത്തി വിമാനമാര്‍ഗം മുംബൈയിലേക്കും പിന്നീട് അവിടെ നിന്ന് ഗുജറാത്തിലേക്കുമാണ് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഗുജറീത്തിലെ സത്പുരയില്‍ രണ്ട് മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ജെലീറ്റ പെണ്‍കുട്ടിയെ ഒരു അഭിഭാഷകനൊപ്പം മാവേലിക്കരയിലേക്ക് അയച്ചു. നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് സംഘം ബംഗളൂരുവില്‍ നിന്ന് ജലീറ്റയെ അറസ്റ്റ് ചെയുകയായിരുന്നു.
Post Your Comments