ദുബായ് : വ്യവസായിയെ തട്ടികൊണ്ടുപോയി മൃതദേഹം പകുതി കത്തിച്ചതിനു ശേഷം മമ്മിയായി സൂക്ഷിച്ചു. കേസിൽ സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈനീസ് പൗരനായ 60 വയസ്സുള്ള വ്യവസായിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
ദുബായിലേക്ക് എത്തിയ പിതാവിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചുവെന്നും പിന്നെ വിവരം ഒന്നും ലഭിച്ചില്ലെന്നാണ് മകൻ പരാതി നൽകിയത്. എന്നാൽ പിതാവുമായുള്ള ബന്ധം നഷ്ടമായ ശേഷം ഒരു ശബ്ദ സന്ദേശം ലഭിച്ചു. പിതാവ് തായ്ലൻഡിൽ ആണുള്ളതെന്നും വീചാറ്റ് വഴി പണം കൈമാറ്റം ചെയ്തുവെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നതെന്ന് മകൻ പരാതിയിൽ പറയുന്നു.
അന്വേഷണത്തിൽ 60 വയസ്സുള്ള ചൈനീസ് വ്യവസായി 2017 ഒാഗസ്റ്റ് നാലിനാണ് ദുബായില്‍ എത്തിയതെന്ന് വ്യക്തമായി. ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന 47 വയസ്സുള്ള ചൈനീസ് സ്ത്രീയും ഉണ്ടായിരുന്നു. ഈ സ്ത്രീയ്ക്കും മൂന്നു പുരുഷൻമാർക്കുമൊപ്പം വ്യവസായി ഹോട്ടലിൽ നിന്നു പുറത്തുപോവുകയും ഒരു കാർ വാടകയ്ക്കെടുക്കുകയും ചെയ്തുവെന്നു വ്യക്തമായി.
Read also:ദുബായ് എയർപോർട്ട് വഴി എട്ട് കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 60കാരൻ പിടിയിൽ
ക്യാമറകൾ പരിശോധിച്ചപ്പോൾ കാർ ജുമൈറ സർക്കിളിലെ ഒരു വില്ലയിലേക്ക് പോയെന്ന് അറിയാൻ സാധിച്ചു. എന്നാൽ അവിടെ നിന്ന് തെളിവൊന്നും ലഭിച്ചില്ല. ചൈനീസ് സ്ത്രീ, ഇവരുടെ 27 വയസ്സുള്ള മകൻ, 26 വയസ്സുള്ള ബന്ധു 25 വയസ്സുള്ള മറ്റൊരാൾ എന്നിവരാണ് വ്യവസായിക്ക് ഒപ്പമുണ്ടായിരുന്നതെന്ന് മനസിലായി.
പ്രതികൾ ഓഗസ്റ്റ് 8 ന് രാജ്യം വിട്ടിരുന്നു. എന്നാൽ നാലു പേരും സെപ്റ്റബർ 15ന് ദുബായ് വിമാനത്താവളം വഴി പോകുന്നുവെന്ന് മനസിലാക്കിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ വ്യവസായി തന്നെ ഹോട്ടലിൽ വച്ചു പീഡിപ്പിച്ചുവെന്നു സ്ത്രീ മൊഴി നൽകി. തുടർന്ന് സ്ത്രീ തന്റെ മകനെയും ബന്ധുവിനെയും വിളിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇവർ വ്യവസായിയെ ഹോട്ടലിൽ നിന്നും തട്ടിക്കൊണ്ടുപോയി.
കാറിൽ വച്ച് വാക്കു തർക്കം ഉണ്ടാവുകയും വ്യവസായി കുഴഞ്ഞു വീണു മരിക്കുകയും. തുടർന്ന് ഇവർ മൃതശരീരം അബുദാബിക്കു സമീപമുള്ള മരുഭൂമിയിൽ എത്തിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഭാഗികമായി മമ്മിയുടെ രൂപത്തിൽ സൂക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് ഫൊറൻസിക് അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിനു ശേഷം വ്യവസായിയുടെ അക്കൗണ്ടിൽ നിന്ന് വീ ചാറ്റ് ആപ്ലിക്കേഷൻ മുഖേനെ 75,000 ദിർഹം പ്രതികൾ മോഷ്ടിച്ചുവെന്നാണ് പ്രോസിക്യൂട്ടേഴ്സ് പറയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments