കാക്കനാട്: പതിനഞ്ചാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫ്ളാറ്റിലായിരുന്നു അടുക്കള മാലിന്യം കളയാന്‍ അമ്മ പുറത്തേക്കിറങ്ങിയ സമയം ശക്തമായ കാറ്റില്‍ ഓട്ടോമാറ്റിക് വാതില്‍ തനിയെ അടഞ്ഞു ലോക്കായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
Also Read : ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ച് പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍
തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില് കേട്ട് അമ്മയും മറ്റ് താമസക്കാരും ഓടിയെത്തി. സംഭവം അറിഞ്ഞ് തൃക്കാക്കരയില്‍ നിന്നും അഗ്നിശമനസേനയുടെ യൂണിറ്റെത്തി. വാതിലിനോട് ചേര്‍ന്നു നിന്ന് കുട്ടി കരഞ്ഞതിനാല്‍ വാതില്‍ പൊളിച്ച് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഇതോടെ വെന്റിലേറ്ററിലൂടെ സാഹസീകമായി ഫല്റ്റിനുള്ളിലേക്ക് കടക്കുകയായിരുന്നു.
Post Your Comments