തൊടുപുഴ: ഇടുക്കി ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലുമാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
വെള്ളം ഒഴുകി പോകേണ്ട റിവര്‍ ബെഡില്‍ താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ നല്കാന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also :ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുംl
ജലം ഒഴുകിയെത്തിയാല്‍ അപകടകരമായ അവസ്ഥയില്‍ ആയിരം പേരോളം ഉണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments