കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധത്തപ്പെട്ട് പോലീസ് തയ്യാറാക്കിയ റിമാന്റ് റിപ്പോർട്ട് പുറത്ത്. അഭിമന്യുവിനെ കൊല്ലാൻ ആയുധങ്ങളെത്തിച്ചത് ആറാം പ്രതി സനീഷാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചു. പള്ളുരുത്തി സ്വദേശിയാണ് സനീഷ്. മുഹമ്മദ് കോളേജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.
Read also:അഭിമന്യു വധം; ഒളിവിലുള്ള പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പുറത്ത്
കേസിലെ പ്രതികളായ ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും ജെ.ഐ. മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്. ആദിൽ, കണ്ണൂർ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ഈ മാസം 28 വരെ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദിന്റെ അറസ്റ്റാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
കൂടാതെ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തായി. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പേരുകളുള്ളത്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
Post Your Comments