ന്യൂഡൽഹി: ബിജെപി എംഎൽഎമാർ തന്നെ കാണുമ്പോൾ രണ്ടടി പുറകിലേക്ക് മാറുകയാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി. രാഹുൽ ഗാന്ധി വിവാഹം കഴിച്ചതിന് ശേഷം മാത്രമേ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാകൂവെന്നാണ് ബിജെപി എംപി പറഞ്ഞത്. അല്ലാത്ത പക്ഷം തന്റെ ഭാര്യ വിവാഹമോചനം തേടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ കളിയാക്കിക്കൊണ്ടു തന്നെ നിയംഘടനയുടെ 377വകുപ്പ് എടുത്ത് കളഞ്ഞിട്ടില്ലെന്നും ബിജെപി എംപി നിമിഷാന്ത് ധൂപേ പറഞ്ഞു.
ALSO READ: രാഹുല്‍ഗാന്ധിയുടെ ആലിംഗനം, പ്രധാനമന്ത്രി വൈദ്യ പരിശോധന നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
പ്രധനമന്ത്രി നരേന്ദ്രമോദിക്കെതിരായ അവിശ്വാസപ്രമേയത്തിനൊടുവിൽ കോൺഗ്രസ് അധ്യക്ഷൻ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ഏറെ പരിഹാസങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ബിജെപിക്കെതിരെ പൊരുതാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ തങ്ങൾക്ക് ബിജെപിയോട് യാതൊരു വെറുപ്പും ഇല്ലെന്നും ബുധനാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഡൽഹിയിൽ ഒരു പുസ്തകപ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം
Post Your Comments