India

ഇന്ത്യൻ റെയിൽവേയിൽ അടിമുടി മാറ്റങ്ങൾ വരുന്നു

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിലും കൊച്ചുകളിലും സിസിടിവി സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമായിരിക്കും ഈ പദ്ധതി പ്രാവർത്തികമാക്കുക.

കൂടാതെ വിമാനങ്ങളിലേതിനു സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകളും ട്രെയിനുകളില്‍ സ്ഥാപിക്കാനു തീരുമാനമായി. ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ ബയോ ടോയ്ലറ്റുകളുടെ പോരായ്മകള്‍ പരിഹരിച്ചു കൊണ്ടായിരിക്കും ഇത്. 2.5 ലക്ഷം ശുചിമുറികളാണു സ്ഥാപിക്കേണ്ടി വരിക.

Read also: തോക്ക് ചൂണ്ടി ബാങ്കിൽ നിന്ന് 42 ലക്ഷം കവര്‍ന്നു

പുതിയ കോച്ചുകളും സ്ഥാപിക്കും. വിവിധ ഫാക്ടറികളില്‍ കോച്ചുകളുടെ പല രൂപരേഖകള്‍ തയാറാക്കുന്നുണ്ട്. എല്‍ഇഡി ലൈറ്റുകളും ദിശാസൂചികകളും മെച്ചപ്പെട്ട സീറ്റുകള്‍, അപ്പര്‍ ബര്‍ത്തിലെത്താന്‍ സൗകര്യപ്രദമായ പടികൾ എന്നിവ ഇവയിലുണ്ടാകും. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 മുതല്‍ 160 വരെ ആയി ഉയര്‍ത്തും. ഭാരം കുറഞ്ഞ കോച്ചുകള്‍, പുതിയ രൂപകല്‍പന, ട്രാക്, സിഗ്‌നല്‍ പരിഷ്‌കാരങ്ങള്‍ എന്നിവയും നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button